പി.ഗോപിനാഥൻ നായരുടെ സംസ്കാരം ഇന്ന്.

ഇന്നലെ അന്തരിച്ച പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ഗോപിനാഥൻ നായരുടെ സംസ്കാരം ഇന്ന്. രാവിലെ 9ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പൊതുദർശനമുണ്ടാകും. ശേഷം 10 മണിയോടെ തിരുവനന്തപുരം തൈക്കാടുള്ള ഗാന്ധി സ്മാരക നിധി ആസ്ഥാനത്ത് പൊതുദർശനം നടക്കും. നാടിന്റെ നാനാ തുറകളിലുള്ളവർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിക്കും. വൈകിട്ട് നാലിന് നെയ്യാറ്റിൻകരയിലെ സ്വവസതിയിലാണ് സംസ്കാരം

സംസ്ഥാനത്തുണ്ടായ മാറാട് കലാപത്തിലും ദേശീയ തലത്തിൽ സിഖ്–ഹിന്ദു സംഘർഷത്തിലും ശാന്തിയുടെ സന്ദേശവുമായി സജീവമായ പ്രമുഖരിൽ ഒരാളായിരുന്നു ഗോപിനാഥൻ നായർ. മാറാട് കലാപത്തിൽ സർക്കാരിന്റെ മീഡിയേറ്ററായും പ്രവർത്തിച്ചു