പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്

ന്യൂഡൽഹി: മലയാളി താരം പി.ടി ഉഷയേയും സംഗീത സംവിധായകൻ ഇളയരാജയേയും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാണെന്ന് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കായിക മേഖലയിലെ അവരുടെ നേട്ടങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനൊപ്പം കഴിഞ്ഞ ആറ് വർഷങ്ങളായി പുതുതലമുറ താരങ്ങളെ വളർത്തിയെടുക്കാനും അവർ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പി.ടി ഉഷയെ അഭിനന്ദിക്കുകയാണെന്നും മോദി ട്വിറ്ററിൽ കുറിച്ചു.