പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി

കൊച്ചി:പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്. മുഖ്യമന്ത്രി പി ടി തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചു.കോൺ​ഗ്രസ് നേതാക്കളുമായും സംസാരിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വ്യവസായി എം എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.

പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന‍ായി രാഹുല്‍ ഗാന്ധി ടൗണ്‍ ഹാളിലെത്തിയിരുന്നു. സമയക്കുറവ് മൂലം അല്‍പ്പസമയം മാത്രമാണ് അദ്ദേഹത്തിന്‍റെ വസതിയില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചത്