പി സി ജോർജിനെതിരെ വീണ്ടും കേസ്.

പി സി ജോർജിനെതിരെ വീണ്ടും കേസ്. വെണ്ണലയിൽ നടത്തിയ മതവിദ്വേഷ പ്രസംഗത്തിലാണ് വിണ്ടും കേസെടുത്തത്. പാലാരിവട്ടം പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു. 153 A 295 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെണ്ണലയിൽ പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്