പുണെ, കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷിക്കാം.

പുണെ (FTII) കൊല്‍ക്കത്ത സത്യജിത് റായ് (SRFTI) ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (JET 2022-23) മാര്‍ച്ച്‌ 18 (2 മുതല്‍ 5 മണി വരെ), 19 (രാവിലെ 9-12, ഉച്ചക്കുശേഷം 2-5 മണി വരെ) തീയതികളില്‍ നടത്തും.

തിരുവനന്തപുരം, ചെന്നൈ, ബംഗളുരു ഉള്‍പ്പെടെ 28 നഗരങ്ങളിലായാണ് പരീക്ഷ.

വിശദ വിവരങ്ങളടങ്ങിയ ‘ജെറ്റ്’ വിജ്ഞാപനം https.//applyadmission.net/JET2022 -ല്‍ ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 2000 രൂപ. SC/ST/PWD/വനിതകള്‍ എന്നീ വിഭാഗങ്ങള്‍ക്ക് 600 രൂപ മതി. ഒന്നിലധികം കോഴ്സുകള്‍ക്ക് യഥാക്രമം 1000, 300 രൂപ വീതം അധികം നല്‍കണം. ഓണ്‍ലൈനായി മാര്‍ച്ച്‌ 4 നകം അപേക്ഷിക്കേണ്ടതാണ്.

ബിരുദമാണ് യോഗ്യത. അണ്ടര്‍ ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും.

കോഴ്സുകള്‍: പി.ജി ഡിപ്ലോമ (3 വര്‍ഷം): ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍, അനിമേഷന്‍ സിനിമ, പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് സൗണ്ട് ഡിസൈന്‍.

  • പി.ജി. ഡിപ്ലോമ (രണ്ടു വര്‍ഷം): സ്ക്രീന്‍ ആക്ടിങ്, സ്ക്രീന്‍ റൈറ്റിങ് (ഫിലിം, ടെലിവിഷന്‍, വെബ്സീരീസ്), ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ്, ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡ്യൂസിങ് ഫോര്‍ EDM, സിനിമാട്ടോഗ്രാഫി ഫോര്‍ EDM, എഡിറ്റിങ് ഫോര്‍ EDM, സൗണ്ട് ഫോര്‍ EDM, റൈറ്റിങ് ഫോര്‍ EDM.
  • അണ്ടര്‍ ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് (3വര്‍ഷം): അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്‌ട്സ് ഡിസൈന്‍.
  • പി.ജി. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ (ഒരു വര്‍ഷം): ഡയറക്ഷന്‍, ഇലക്‌ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ്.

FTII പുണെ കോഴ്സുകളുടെ വിശദാംശങ്ങള്‍ www. ftii.ac.in ലും SRFTI കൊല്‍ക്കത്ത കോഴ്സുകളുടെ വിവരങ്ങള്‍ www. srfti.ac.in ലും ലഭിക്കും. സമഗ്ര വിവരങ്ങളടങ്ങിയ ‘ജെറ്റ് 2022-23 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ വെബ്സൈറ്റിലുണ്ട്.