പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി നടി മഞ്ജു വാര്യർ

പുതിയ ഇലക്ട്രിക് മിനി കൂപ്പർ കാർ സ്വന്തമാക്കി നടി മഞ്ജു വാര്യർ. പരിസര മലിനീകരണം ഒട്ടുമില്ലാത്ത ഈ കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയാണ്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 47.20 ലക്ഷം രൂപയാണ് എക്സ്ഷോറും വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്.