പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തത്കാലം തടഞ്ഞ് സുപ്രീംകോടതി
പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മ്മാണം തത്കാലം തടഞ്ഞ് സുപ്രീംകോടതി.പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ പ്രവർത്തനങ്ങളോ, കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി.
നിർമാണ പദ്ധതിയുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പദ്ധതിക്ക് സ്റ്റേ ഏർപ്പെടുത്തിയില്ലെന്നതിന് അർഥം മുന്നോട്ടുപോകാമെന്നല്ലെന്ന് ജസ്റ്റിസ് ഖാൻവിൽക്കർ സോളിസിറ്റർ ജനറൽ തുഷാർമേത്തയോട് പറഞ്ഞു.