പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും

ന്യൂഡൽഹി:പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഒരുമണിക്ക് ഭൂമിപൂജ നടത്തി തറക്കല്ലിടും. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ സംസാരിക്കും. 64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.

പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകുംവരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികൾക്കും തടസ്സമില്ല.