പുതുച്ചേരി സർക്കാർ വീണു
ചെന്നൈ: പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു.
പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടിയത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെതോടെയാണു നാരായണസാമി സര്‍ക്കാരിന്റെ നില പരുങ്ങലിലായത്. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും.