പുഴയിൽ വീണ രണ്ട് ജീവനുകൾ സാഹസികമായി രക്ഷപ്പെടുത്തിയ ശ്രീനിത്ത് മാസ്റ്ററെ അനുമോദിച്ചു.

ചെക്കിക്കുളം – മുദ്ര കലാകായിക കേന്ദ്രം ചെക്കിക്കുളത്തിന്റെ ആഭിമുഖ്യ
ത്തിൽ മുണ്ടേരിക്കടവ് പക്ഷി
സങ്കേതത്തിനടുത്ത് അപകട
ത്തിൽ പുഴയിൽ വീണ രണ്ട് ജീവനുകൾ സാഹസികമായിരക്ഷപ്പെടുത്തിയ കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ ശ്രീനിത്ത് മാസ്റ്ററെ അനുമോദിച്ചു.

ചെക്കിക്കുളത്ത് വെച്ച് നടന്ന പരിപാടിയിൽ ഫോക് ലോർ അവാർഡ് ജേതാവ് നാദം മുരളി ഉപഹാര സമർപ്പണവും, ടി.കെ.ബാലൻ പൊന്നാടയും അണിയിച്ചു.
ശിശുക്ഷേമ സമിതി സംസ്ഥാന അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്ധ്യാർത്ഥികൾക്കായി നടത്തിയ കാഥാരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ കെ.പി.ശ്രീനന്ദയെ അനുമോദിച്ചു
എ. അശോകൻ അദ്ധ്യക്ഷത
വഹിച്ചു.

കെ.കെ.ഷജിൽ കുമാർ, വി.പത്മനാഭൻ മാസ്റ്റർ, എൻ.അനിൽകുമാർ, തുടങ്ങി
യവർ സംസാരിച്ചു.