പുഴയോരം ഇടിഞ്ഞു; മട്ടന്നൂർ-ഇരിക്കൂർ റോഡിൽ ഭാഗിക ഗതാഗത നിരോധനം

മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ. ഭാഗം കനത്ത മഴയിൽ പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ബുധനാഴ്ച മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഇതുവഴിയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.