പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കണ്ണൂരിൽ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു

കണ്ണൂ‍ർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥൻ വീണ് മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.

വീട്ടുകിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഷാജിയെ പുറത്തെടുത്ത് പേരാവൂർ താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.