പൂർവ വിദ്യാർത്ഥി കൂട്ടായ്മ പഠനകിറ്റ് നൽകി

കാസർഗോഡ്‌: കൊട്ടോടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ, ഈ വർഷം സ്കൂളിലെത്താൻ പോവുന്ന കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള പഠനകിറ്റ് പ്രധാന അദ്ധ്യാപിക ബിജി ടീച്ചറെ ഏല്പിച്ചു. ഈ വർഷം ഒന്നാം ക്ലാസ്സിലേക്ക് എത്തുന്ന കുട്ടികൾക്കാണ് പഠനകിറ്റ് നൽകിയത്.