Latest കേരളം പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. January 18, 2021January 18, 2021 webdesk ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കൊച്ചിയിൽ പെട്രോളിന് 85.11 രൂപയും, ഡീസലിന് 79.24 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതാണ് ഇന്ധന വില വർധിക്കാൻ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം