പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. കണ്ണൂരില്‍ പെട്രോളിന് 108 രൂപ 95 പൈസയും ഡീസലിന് 96 രൂപ 16 പൈസയുമാണ്

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പെട്രോളിന് 4.32 രൂപയും ഡീസലിന് 4.25 രൂപയുമാണ് വര്‍ധിപ്പിച്ചത്. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു തുടങ്ങിയത്.