പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് കൂട്ടിയത്.