പെട്രോൾ,ഡീസൽ വില വീണ്ടും കുതിച്ചുയരുന്നു

സംസ്ഥാനത്ത് പെട്രോൾ,ഡീസൽ വില വീണ്ടും കുതിച്ചുയരുന്നു.ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.

10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 48 ഡോളർ കടന്നു.