പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തില്‍ ​ഇരുവരും മരിച്ചു

പാലക്കാട്:കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തില്‍ ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും മരിച്ചു.ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശികളാണ് ഇരുവരും.

പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.