പെന്‍ഷന്‍ അദാലത്ത് 5ന്

കണ്ണൂര്‍ റീജ്യണല്‍ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണര്‍ മെയ് അഞ്ചിന് രാവിലെ 10.30 മുതല്‍ 12 മണി വരെ ഓണ്‍ലൈനായി പെന്‍ഷന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ പി എസ് പെന്‍ഷണര്‍മാര്‍, സ്ഥാപന ഉടമകള്‍/പ്രതിനിധികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 29നകം പി എഫ് അക്കൗണ്ട് നമ്പര്‍/ പി പി ഒ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള പരാതികള്‍ കണ്ണൂര്‍ പ്രൊവിഡണ്ട് ഫണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2708760.