പെരിയ ഇരട്ടക്കൊലപാതകം:മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ പ്രതി

കൊച്ചി: പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസിൽ ചേർത്തിട്ടുണ്ടെന്ന് സിബിഐ കോടതിയിൽ അറിയിച്ചു.

ഉദുമ മുൻ എംഎൽഎയായ കുഞ്ഞിരാമൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. രാഘവൻ വെളുത്തോളി, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്കരൻ എന്നിവരാണ് ഇന്നലെ അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതിപ്പട്ടികയിൽ ചേർത്തവർ.