പെരിയ കേസ്; കാസര്‍കോട് ക്യാമ്പ് ഓഫീസ് അനുവദിച്ചു

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സി.ബി.ഐ.ക്ക് കാസർകോട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലാണ് ക്യാമ്പ് അനുവദിക്കുക. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും.

കാസർകോട് തങ്ങി അന്വേഷണം നടത്താൻ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ആദ്യ അപേക്ഷ സർക്കാർ പരിഗണിച്ചില്ല.

തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സി.ബി.ഐ. വീണ്ടും കത്തയച്ചു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാൻ തീരുമാനമായത്.ക്യാമ്പിന് പുറമേ ജീവനക്കാരും വാഹനവും വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു