പെരിയ കേസ് സിബിഐക്ക് വിട്ട കോടതി നടപടി സർക്കാരിനേറ്റ തിരിച്ചടി ;എം പി രാജ്‌മോഹൻ ഉണ്ണിത്താൻ .
പെരിയ കേസ് സിബിഐക്ക് വിട്ട കോടതി നടപടി സർക്കാരിനേറ്റ തിരിച്ചടി എന്ന് കാസർഗോഡ് എം പിരാജ്‌മോഹൻ ഉണ്ണിത്താൻ .കേസിൽ സി പി എമ്മിലെ ഉന്നതർ പ്രതികളാകുമെന്നും ഉണ്ണിത്താൻ , വെങ്ങരയിൽ UDF കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം
കോടിക്കണക്കിനു രൂപകമ്മിഷൻ പറ്റുന്ന ഏജന്റായി പിണറായി മാറി. ഈ സർക്കാർ തമ്മിൽ തല്ലുന്നസർക്കാർ ആയി. പിണറായിയും തോമസ് ഐസക്കും പരസ്യമായി തമ്മിലടിക്കുന്നു. പാർട്ടി സെക്രട്ടറിയുടെ മകൻ കോടികളുടെ മയക്കു മരുന്ന് കേസിൽ പെട്ടിരിക്കുന്നു. അഴിമതിയുടെ കേളീ രംഗമായി കേരളം മാറിയിരിക്കുന്നു രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു
യോഗത്തിൽ മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുധീർ വെങ്ങരഅധ്യക്ഷത വഹിച്ചു.സി എം പി. പോളിറ്റ് ബ്യുറോ അംഗം സി. എ. അജീർ, ഡി സി സി ഭാരവാഹികളായ കെ. വി. രാമചന്ദ്രൻ, രജിത് നാറാത്ത്, നൗഷാദ് വാഴവളപ്പിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. പി. കരുണാകരൻ, മടപ്പളി പ്രദീപൻ, കൂടച്ചീരെ ശ്രീജിത്ത്, വാർഡ് പ്രസിഡന്റ് കെ. വി. നന്ദനൻ എന്നിവർ പ്രസംഗിച്ചു സ്ഥാനാർഥികളെ ഷാൾ അണിയിച്ചു സ്വീകരിച്ചു.