പൊതുദർശനത്തിന് റീത്ത് വേണ്ട, വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം കേൾപ്പിക്കണം: പി.ടി തോമസിന്റെ അന്ത്യാഭിലാഷം

തൻ്റെ സംസ്കാര ചടങ്ങുകൾ എങ്ങനെ വേണമെന്ന കൃത്യമായ നി‍ർദേശം നൽകിയ ശേഷമാണ് പിടി തോമസിൻ്റെ വിയോ​ഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സുഹൃത്തുക്കൾ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു.

സംസ്കാരത്തിൽ മത ചടങ്ങുകൾ ഉപേക്ഷിക്കണം. കൊച്ചി രവിപുരത്തെ ശ്മശാനത്തിൽ വേണം സംസ്കരിക്കാൻ. ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം. മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ക്കാൻ പാടില്ല. അന്ത്യോപചാരം സമയത്ത് വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ പതിയെ കേൾപ്പിക്കണമെന്നുമാണ് അദ്ദേഹം സുഹൃത്തുകൾക്ക് നിർദേശം നൽകിയിരുന്നത്. പി ടി തോമസിന്റെ അന്തിമ ആഗ്രഹപ്രകാരം ചടങ്ങുകൾ നടത്തുമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ താല്പര്യം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.