പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ നാല് ദിവസങ്ങളിലായി ലഭിച്ചത് 86 നാമനിർദേശ പത്രികകൾ

റിപ്പോർട്ട്:അക്ഷയ് പേരാവൂർ

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് ആകെ 86 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. 18 ആം തിയ്യതിയാണ് ഏറ്റവും അധികം പത്രികകൾ ലഭിച്ചത്. 13 ഡിവിഷനുകളിൽ നിന്നായി 64 സ്ഥാനാർത്ഥികളാണ് ബ്ലോക്കിലേക്ക് പത്രിക സമർപ്പിച്ചത്.

ഒന്നാം ഡിവിഷനായ പാല, മൂന്നാം ഡിവിഷൻ അമ്പായത്തോട്, നാലാം ഡിവിഷൻ കൊട്ടിയൂർ, 10 ആം ഡിവിഷൻ കാഞ്ഞിലേരി, എന്നിവിടങ്ങളിൽ നിന്ന് 6 സ്ഥാനാർത്ഥികൾ വീതവും, 2,5,7,8, 12, 13 ഡിവിഷനുകളിൽ നിന്നും 5 സ്ഥാനാർത്ഥികൾ വീതവും, 6, 9,ഡിവിഷനുകളിൽ നിന്നും 4 സ്ഥാനാർത്ഥികൾ വീതവും പത്രികൾ സമർപ്പിച്ചു.

11 ആം ഡിവിഷനായ മാലൂരിൽ നിന്നാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ പത്രികകൾ നൽകിയത്.3 സ്ഥാനാർത്ഥികളാണ് പത്രിക സമർപ്പിച്ചത്. 16 വാർഡുകളുള്ള പേരാവൂർ പഞ്ചായത്തിൽ നിന്ന് 134 പത്രികകൾ സമർപ്പിച്ചതിൽ 5 ആം വാർഡായ മടപ്പുരച്ചാലിൽ നിന്നാണ് ഏറ്റവും അധികം പത്രികകൾ നൽകിയത്.

14 പത്രികകൾ വാർഡിൽ നിന്ന് സമർപ്പിച്ചു.
13 വാർഡുകളുള്ള കണിച്ചാറിൽ 112 പത്രികകളും സമർപ്പിച്ചു. 5 വാർഡായ നെല്ലിക്കുന്നിൽ നിന്ന് മാത്രം 16 പത്രികകൾ നൽകി. കേളകം പഞ്ചായത്തിൽ നിന്ന് 105 ഉം കൊട്ടിയൂർ പഞ്ചായത്തിൽ 96 ഉം പത്രികകളാണ് ലഭിച്ചത്.