പൊതുവാഹനങ്ങളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ട്രാക്കിങ് സംവിധാനം
ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഇ-ഓട്ടോറിക്ഷകൾ ഒഴികെയുള്ള മഞ്ഞനമ്പർ പ്ലേറ്റുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. വഴിയുള്ള വി.എൽ.ടി.ഡി. സംവിധാനം ഏപ്രില്‍ ഒന്നുമുതല്‍ കർശനമാക്കാൻ തീരുമാനം.
സംസ്ഥാനത്തെ മുഴുവൻ പൊതുവാഹനങ്ങളിലും മാർച്ച് 31-നുശേഷം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണപരിധിയിൽ വരും. അതിവേഗം, അപകടം, വാഹനങ്ങൾ എവിടെയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം പ്രത്യേക കൺട്രോൾ റൂമിൽ അറിയാം.