പൊയിലൂര്‍- കുന്നോത്ത്പറമ്പ് റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ വാഹന ഗതാഗതം നിരോധിച്ചു

കീഴ്മാടം- കല്ലിക്കണ്ടി- തൂവക്കുന്ന് – വടക്കേ പൊയിലൂര്‍- കുന്നോത്ത്പറമ്പ് റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ കീഴ്മാടം മുതല്‍ അണിയാരം വരെ 20 വരെയും തൂവക്കുന്ന് മുതല്‍ കല്ലിക്കണ്ടി വരെ ജനുവരി 19 മുതല്‍ 22 വരെയും വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മറ്റ് റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപ വിഭാഗം തലശ്ശേരി അസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.