പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ
പത്തനംതിട്ട: പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോന്നിയിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലായിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം.
പെൺകുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ താമസം. റബ്ബർ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം നടന്നത്.