പോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച് വീണ്ടു അറസ്റ്റിലായി

പോക്സോ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച് വീണ്ടു അറസ്റ്റിലായി. വെട്ടത്തൂര്‍ തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷീറി(22) നെയാണ് മേലാറ്റൂര്‍ പൊലീസ് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രണയം നടിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഈ വിവരം പെണ്‍കുട്ടി സ്‌കൂളില്‍ അധ്യാപകരെ അറിയിച്ചതിന് ശേഷം രക്ഷിതാക്കള്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2022 ജനുവരിയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മുബഷീര്‍ പരാതിക്കാരിയുടെ കൂട്ടുകാരിയെ പീഡിപ്പിച്ചക്കേസില്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

രഞ്ജിത്ത്, എസ്.ഐ. ഗിരീഷ്‌കുമാര്‍, സി.പി.ഒ.മാരായ ഐ.പി. രാജേഷ്, സുരേന്ദ്രന്‍ എന്നിവരാണ് വ്യാഴാഴ്ച പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിന്‍ന്‍ഡ് ചെയ്തു.