പോളിയോ തുള്ളിമരുന്ന് വിതരണ ദിനം ജനുവരി 31ലേക്ക് മാറ്റി

ന്യൂഡൽഹി: അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന-നാഷണൽ ഇമ്യുണൈസേഷൻ ദിനം മാറ്റിവെച്ചു. ജനുവരി 16-ൽനിന്ന് ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നൽകാനുള്ള ദിവസം മാറ്റിവെച്ചത്. ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി