പോളിസി ഉടമകൾക്ക് മുന്നറിയിപ്പ് നൽകി എൽഐസി

തങ്ങളുടെ പോളിസി ഉടമകൾ അവരുടെ പാൻ കാർഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ.

ആദായനികുതി വകുപ്പിന്റെ കണക്കനുസരിച്ച്, പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്.

എൽഐസി പോളിസികൾ പാൻ കാർഡുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും മാർച്ച് 31 തന്നെയാണ്. 

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ നടപടിയുണ്ടാകും. എല്ലാ നിക്ഷേപകരോടും അവരുടെ ആധാറും പാനും ബന്ധിപ്പിക്കാൻ സെബി ആവശ്യപ്പെട്ടതിനാലാണിത്.

ഇത് ചെയ്യാത്തവർ വലിയ തുക പിഴ  നൽകേണ്ടിവരും. മാത്രമല്ല പാൻ കാർഡുകൾ പ്രവർത്തന രഹിതമാക്കും. എൽഐസി പോളിസിയുടെ കാര്യവും ഇതുതന്നെ. അവർ പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ പോളിസി തന്നെ നഷ്ടപ്പെട്ടേക്കാം.