പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു
കൊല്ലം: ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ (18) ആണ് ആത്മഹത്യ ചെയ്തത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കുന്ന വിവരം യുവാവ് വീട്ടുകാരെ അറിയിച്ചെങ്കിലും മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ നിൽക്കുന്ന യുവതിയെയാണ് വീട്ടുകാർക്ക് കാണാനായത്. മൂന്ന് മാസം മുൻപാണ് സുമയ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.