പ്രത്യേക വാഹന പരിശോധന തുടങ്ങി
കണ്ണൂർ∙ ജില്ലയിൽ മോട്ടർ വാഹന വകുപ്പിന്റെ സ്പെഷൽ പരിശോധന ഇന്നു മുതൽ 4 ദിവസങ്ങളിലായി നടക്കും. 6 സ്ക്വാഡുകളാണ് പരിശോധനയ്ക്ക്. അനധികൃത പാർക്കിങ്, സിഗ്നൽ ലൈറ്റ് മറികടക്കുക, ഇടതു ഭാഗത്തു കൂടി ഓവർടേക് ചെയ്യൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കേസ് എടുക്കാനാണ് നിർദേശം. പരിശോധനയുടെ ഭാഗമായി നേരത്തെ മോട്ടർ വാഹന വകുപ്പ് ബോധവൽക്കരണം നടത്തിയിരുന്നു.