പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ബിറ്റ് കോയിന്‍ നിയമവിധേയമാക്കിയെന്ന ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ട്വീറ്റ് നീക്കി പ്രശ്നം പരിഹരിച്ചെന്ന് പിന്നീട് പ്രധാനമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.

മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്കോയ്ൻ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.