പ്രധാനമന്ത്രി അമേരിക്കയിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാൾ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡൻറ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും.

നാളെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ നരേദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കൻ സന്ദർശനമാണിത്