പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കും. രാജ്യവ്യാപകമായുള്ള രണ്ടാംഘട്ട വിതരണത്തിലാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കോവിഡിനെതിരെയുള്ള വാക്സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിന്റെ ആദ്യ ഡോസ് നൽകിയത്.