പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി: പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാര്‍ത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അമൃതപുരി പറയകടവ് കല്ലുമ്മൂട്ടില്‍ വീട്ടില്‍ സുജിചന്ദ്രന്‍- പ്രവീണ ദമ്ബതികളുടെ മകന്‍ ഏകനാഥ് (18) ൻ്റെ മൃതദേഹം ആണ് ചവറ വെള്ളാനംതുരുത്ത് കടൽതീരത്ത് നിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടില്‍ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു.പിന്നീട് വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല.