പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം,നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹർജി തളളി
ന്യൂഡൽഹി:നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ട് എന്ന് കോടതി പറഞ്ഞു, ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ട് എന്നും ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ ഹര്‍ജി തള്ളി പ്രസ്താവിച്ചു. ഇത്തരം ഹര്‍ജികള്‍ പബ്ളിസിറ്റിക് വേണ്ടി മാത്രമെന്നും കോടതി പറഞ്ഞു.
പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം എന്തുകൊണ്ട് തെരഞ്ഞെടുത്തു കൂടായെന്നതിന് താൻ ഒരു കാരണവും കാണുന്നില്ലെന്ന് ജസ്റ്റിസ് ആർ.എഫ്. നരിമാൻ പറഞ്ഞു. ജനശ്രദ്ധ നേടാനുള്ള ഹർജിയെന്ന് വിമർശിച്ച കോടതി, ഹർജിക്കാരന് പിഴ ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി. കോടതി നിലപാട് കടുപ്പിച്ചതോടെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ ഹർജി പിൻവലിച്ചു.