പ്രിയനടിക്ക് അന്ത്യാഞ്ജലിയർപ്പിച്ച് മോഹൻലാലും, മമ്മൂട്ടിയും

കൊച്ചി: കെപിഎസി ലളിതയ്ക്ക് തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ച് നടൻ മോഹൻലാൽ. കുറച്ച് അമ്മവേഷങ്ങൾ ആണ് തന്നോടൊപ്പം അഭിനയിച്ചിട്ടുള്ളതെങ്കിലും മാടമ്പിയിലെ അമ്മ മഴക്കാറിന് കൺ നിറഞ്ഞു..എന്ന ഗാനം എടുത്തു പറഞ്ഞു കൊണ്ടാണ് മോഹൻലാൽ അനുശോചനം അറിയിച്ചത്. വളരെ കാലത്തെ ബന്ധമാണ് കെപിസിസി ലളിതയുമായി ഉള്ളതെന്നും അമ്മ പ്രസിഡണ്ട് കൂടിയായ മോഹൻലാൽ പറഞ്ഞു

നിരവധി ചിത്രങ്ങളിൽ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലർത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാൻ മമ്മൂട്ടിയും എത്തി.തൃപ്പൂണിത്തുറ ഫഌറ്റിന് താഴെയുള്ള ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്