പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നോ ഫിഷറീസ് സര്‍വ്വകലാശാലയില്‍ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കൃഷിയിലുള്ള പി ജി അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജിയും സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങില്‍ നിന്നോ ഉള്ള കാര്‍ഷികമേഖലയില്‍ ജോലി ചെയ്തുള്ള പരിചയവുമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ 12 മണി വരെ കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പങ്കെടുക്കണം. ഫോണ്‍: 0497 2731081.