പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ


കൊച്ചി:പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പിഡബ്ല്യുസിയെ രണ്ട് വർഷത്തേക്ക് വിലക്കി അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഡിസംബര്‍ 15ന് വീണ്ടും പരിഗണിക്കും.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ത്തുന്നതെന്ന് പിഡബ്ല്യുസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടി രാജ്യത്തെ മറ്റിടങ്ങളിലുള്ള തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും അടിയന്തര സ്റ്റേ വേണമെന്നും പിഡബ്ല്യുസി ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.ആശയുടെ ബെഞ്ച് ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.