പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച്​ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: അനാവശ്യ യാത്രകൾ കുറക്കാനെന്ന പേരിൽ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വർദ്ധിപ്പിച്ച്​ ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതിനൊപ്പം സെക്കന്‍ഡ് ക്ലാസ് യാത്രയ​ുടെ മിനിമം നിരക്ക്​ 10 രൂപയില്‍ നിന്ന് 30 രൂപയാക്കി ഉയർത്താനും തീരുമാനമുണ്ട്​.​.

കോവിഡ്​ 19 നെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി അനാവശ്യ യാത്രകള്‍ കുറയ്ക്കാന​ാണ്​​ തീരുമാനത്തിന്‍റെ പിന്നിലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

പ്ലാറ്റ്​ഫോം ടിക്കറ്റ്​ നിരക്കിനെ മറികടക്കാൻ പത്തുരൂപയുടെ പാസഞ്ചർ ട്രെയിൻ ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നത് തടയാനാണത്രെ യാത്രാ നിരക്കും കൂട്ടുന്നത്​.