ഫിയോക് വേദിയിൽ ദിലീപും രഞ്ജിത്തും :ദിലീപിൻ്റെ വീട്ടിൽ അല്ല താൻ പോയതെന്ന് രഞ്ജിത്ത്
ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നത്. രഞ്ജിത്തിനെ വേദിയിലേക്ക് ക്ഷണിച്ചത് ദിലീപായിരുന്നു.രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപ് സംസാരിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്ത് എന്നായിരുന്നു ദിലീപ് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്തിനേയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനേയും ആദരിക്കുന്ന ചടങ്ങായിരുന്നു ഫിയോക് സംഘടിപ്പിച്ചത്.
അതേ സമയം ദിലീപിൻ്റെ വീട്ടിൽ അല്ല താൻ പോയതെന്ന് രഞ്ജിത്ത് പ്രതികരിച്ചു.ഫിയോക് സംഘടിപ്പിക്കുന്ന അനുമോദന ചടങ്ങിലാണ് അവർ ക്ഷണിച്ചിട്ട് പോയത്. ചലച്ചിത്രപ്രവർത്തകരും ആയുള്ള ബന്ധം തുടരുമെന്നും രഞ്ജിത്ത് പറഞ്ഞു