ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി. 806 മത് ഗോൾ പ്രീമിയർ ലീഗിൽ നേടി.

ടോട്ടൻഹാം ഹോട്സ്പറിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ് സിപിയുടെ കരിയർ തുടങ്ങിയ റൊണാൾഡോ അവർക്ക് വേണ്ടി അഞ്ച് ഗോളുകളാണ് സ്വന്തമാക്കിയത്. പിന്നീട്, 2003ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ പോർച്ചുഗീസ് താരം, ആറ് സീസണുകൾ അവർക്കൊപ്പം ചിലവഴിക്കുകയും 118 ഗോളുകൾ നേടുകയും ചെയ്‌തു.

ടോട്ടൻഹാമിനെതിരെ റൊണാൾഡോ നേടിയത് രാജ്യത്തിനും ക്ലബിനുമായുള്ള തന്റെ 805ആമെത്തെയും 806ആമെത്തെയും ഗോളുകളായിരുന്നു. 805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ തകർത്തത്.