ഫെബ്രുവരി 28ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിൽ -23 കോട്ടൂർ, മയ്യിൽ ഗ്രാമപഞ്ചായത്ത് -08 വള്ളിയോട്ട്, പേരാവൂർ ഗ്രാമ പഞ്ചായത്ത് -01 മേൽ മുരിങ്ങോടി വാർഡുകളിൽ ഫെബ്രുവരി 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് അനുബന്ധിച്ച് ഈ വാർഡുകളുടെ പരിധിയിൽ വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 28ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് ബൂത്തായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 27ന് ഉച്ചക്ക് ശേഷവും 28നും അവധി ആയിരിക്കും. 26ന് വൈകിട്ട് 5 മണി മുതൽ 28ന് വൈകിട്ട് 6 മണി വരെയും വോട്ടെണ്ണൽ ദിവസമായ മാർച്ച് ഒന്നിനും ഈ വാർഡുകളുടെ പരിധിയിൽ ഡ്രൈ ഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.