ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.

പതിനാറ് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് അമേരിക്ക അനുമതി നല്‍കിയിരിക്കുന്നത്.

ബഹ്‌റിന്‍, കാനഡ ബിട്ടന്‍, സൗദി അറേബ്യ, എന്നീ രാജ്യങ്ങള്‍ നേരത്തെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു. ഇന്ത്യയില്‍ ഫൈസര്‍ നല്‍കിയ അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ പരിഗണനയിലാണ്.