ഫൈസർ വാക്സിൻ സ്വീകരിച്ച ഡോക്ടർ തീവ്രപരിചരണവിഭാഗത്തിൽ

മെക്സിക്കൻ സിറ്റി: ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ച ഡോക്ടർ തീവ്രപരിചരണവിഭാഗത്തിൽ . തിണർപ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നാണ് തീവ്രപരിചരണവിഭാഗത്തിൽപ്രവേശിപ്പിച്ചത്

തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എൻസെഫലോമയോലൈറ്റിസ് ആണ് ഡോക്ടർക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പാർശ്വഫലങ്ങളെ കുറിച്ച് പഠനം നടക്കുന്നതായി മെക്സിക്കൻ അധികൃതർ അറിയിച്ചു.


ഡോക്ടർക്ക് അലർജിയുള്ളതായും വാക്സിൻ സ്വീകരിച്ച മറ്റാർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നുംആരോഗ്യവകുപ്പ് പറഞ്ഞു.

വിഷയത്തിൽ ഫൈസറോ ബയോൺടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബർ 24 നാണ് മെക്സികോയിൽ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.