ഫ്രഞ്ച് ഓപ്പൺ ടെന്നിസ്; ജോക്കോവിച്ച് നാലാം റൗണ്ടിൽ

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചും സ്പാനിഷ് സൂപ്പർതാരം റാഫേൽ നദാലും ഫ്രഞ്ച് ഓപ്പണിൻറെ നാലാം റൗണ്ടിൽ കടന്നു. സ്ലൊവേനിയയുടെ അൽജാസ് ബെഡേനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോ തോൽപ്പിച്ചത്. ബൊട്ടീക്ക് വൻഡെയെയാണ് നദാൽ തോൽപ്പിച്ചത് (6-3,6-2,6-4). 15ാം സീഡായ അർജൻറീനയുടെ ഡീഗോ ഷ്വാർട്സ്മാനാണ് ജോക്കോവിച്ചിൻറെ അടുത്ത എതിരാളി. വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം ആഞ്ചലിക് കെർബറും ഒളിമ്പിക് ചാമ്പ്യനായ ബെലിൻഡ ബെലുസിക്സും പുറത്തായി.