ബംഗാളി നടി ആര്യ ബാനർജി മരിച്ച നിലയിൽ

കൊൽക്കത്ത:ബംഗാളി നടി ആര്യ ബാനർജി (33)യെ മരിച്ചനിലയിൽ കണ്ടെത്തി. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച നടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ അപ്പാർട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.ഏറെ വർഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്.

കട്ടിലിനു സമീപം രക്തത്തില്‍ കുളിച്ച നിലയിലാണ് ആര്യയെ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പുറത്തുവന്നിരുന്നു.

2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേർട്ടി പിക്ച്ചറിൽ’ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചെന്നും മുറിയിൽനിന്ന് സാംപിളുകൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.