ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്
കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കന്‍ ബംഗാളിലെ രണ്ടും തെക്കന്‍ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് വോട്ടെടുപ്പ്.
373 സ്ഥാനാര്‍ഥികള്‍ മല്‍സരരംഗത്തുണ്ട്. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റര്‍ജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുല്‍ മന്നന്‍, 4 സംസ്ഥാന മന്ത്രിമാര്‍ എന്നിവരും നാലാംഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്നു.