ബജറ്റ് അവതരണത്തിനൊരുങ്ങി തോ‌മസ് ഐസക്ക്

തിരുവനന്തപുരം: ധനമന്ത്രി തോ‌മസ് ഐസക്കിന്റെ 12 മത്തെ ബജറ്റ് അവതരണം ജനുവരി 15 ന് നടക്കും. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ അക്കമിട്ട് നിരത്തും

നിയമസഭ തെരഞ്ഞെ‌ടുപ്പ് വിജ്ഞാപനം മാര്‍ച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ രണ്ട് മുതല്‍ മൂന്ന് മാസത്തേക്കുളള വോട്ട് ഓണ്‍ അക്കൗണ്ടാകും പാസാക്കുക. .

സംസ്ഥാന ബജറ്റിന് മുന്‍പുളള ചര്‍ച്ചകളെല്ലാം ഇപ്രാവശ്യം ഓണ്‍ലൈനായി തന്നെ ആയിരിക്കും നടത്തുക.